എന്‍ഡിഎ വിജയം സംബന്ധിച്ച വാര്‍ത്തയ്ക്കൊപ്പം മലയാള മനോരമ നല്കിയ ഛായാചിത്രത്തിനെതിരെ പ്രതിഷേധം ഉയരുന്നു. വീണ്ടും സിംഹാസനം എന്ന തലക്കെട്ടിനൊപ്പം നല്കിയ ചിത്രത്തില്‍ മോദിയുടെ മുഖത്ത് അമിത് ഷാ ഇരിക്കുന്നതായാണ് പത്രത്തിന്റെ ലേ ഔട്ട്.
അമിത് ഷായുടെ പൃഷ്ഠം മോദിയുടെ മുഖത്ത് ഫിറ്റ് ചെയ്തിരിക്കുന്ന ചിത്രം മനപൂര്‍വ്വം അധിക്ഷേപിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതാണെന്നാണ് ബിജെപി പ്രവര്‍ത്തകരുടെ പരാതി. ഒരു സഗാത്മകതയും ക്ണാപ്പും ഇതില്‍ കാണാനില്ലെന്ന് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് ജി വാര്യര്‍ വിമര്‍ശിച്ചു.
സന്ദീപിന്റെ വിമര്‍ശനം-
മനോരമയുടെ മനസ്സിലെ കറുപ്പാണ് പ്രധാന മന്ത്രിയുടെ മുഖത്തടിച്ചിരിക്കുന്നത് . അമിത് ഷായുടെ പൃഷ്ഠം മോദി ജിയുടെ മുഖത്ത് ഫിറ്റ് ചെയ്തിരിക്കുന്നു . ഇതില്‍ സര്‍ഗാത്മകതയും ക്ണാപ്പും ഒന്നും കാണാനൊക്കുന്നില്ല . ഷെയിം ഓണ്‍ യു പത്രമുത്തശ്ശി. പ്രതിഷേധം ഉയരട്ടെ …
https://www.facebook.com/Sandeepvarier4ottappalam/photos/a.847063515335416/2752429014798847/?type=3&theater
Discussion about this post