ജര്‍മ്മനിയിലെ ഫോക്‌സ്‌വാഗണ്‍ കമ്പനിയില്‍ റോബോട്ട് മനുഷ്യനെ കൊലപ്പെടുത്തി. തന്റെ നിര്‍മ്മാതാക്കളില്‍ ഒരാളെ തന്നയാണ് റോബോട്ട് ഞെരിച്ചു കൊലപ്പടുത്തിയത്. മോട്ടോര്‍ വാഹനങ്ങളുടെ ഭാഗങ്ങള്‍ പിടിച്ചടുത്ത് ഉറപ്പിച്ചു വയ്ക്കാന്‍ ഉപയോഗിക്കുന്ന റോബോട്ടാണ് കൊലയാളിയായത്.
മറ്റു റോബോട്ടുകളില്‍ നിന്നും വ്യത്യസ്തമായി പ്രത്യേകമായി തയ്യാറാക്കിയ കൂടിനുള്ളിലാണ് ഈ റോബോട്ടിനെ സൂക്ഷിച്ചിരുന്നത്.യന്ത്രത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കായി കൂടിനുള്ളില്‍ പ്രവേശിച്ച സാങ്കേതിക വിദഗ്ധനെ റോബോട്ട് അപ്രതീക്ഷിതമായി പിടിച്ചടുത്ത് ഇരുമ്പു തകിടില്‍ അമര്‍ത്തി കൊലപ്പെടുത്തുകയായിരുന്നു. കൊല്ലപ്പെട്ടയാളുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്താന്‍ കമ്പനി തയ്യാറായിട്ടില്ല.
യന്ത്രമനുഷ്യന്റെ നിര്‍മ്മാണത്തിലുണ്ടായ പാളിച്ചയാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെ തുടര്‍ന്ന് അന്വേഷണം നടത്തി വരികയാണ്. എന്നാല്‍ ആര്‍ക്കെതിരെ കുറ്റം ചുമത്തുമെന്ന ആശങ്കയിലാണ് അഭിഭാഷകര്‍.
Discussion about this post