ആലത്തൂരിൽ പി.കെ.ബിജുവിന് സംഭവിച്ചത്. ഇടതുകോട്ടയിൽ പി.കെ.ബിജു എന്ന ശക്തനായ സ്ഥാനാർഥിയെ രമ്യാ ഹരിദാസ് എന്ന യുഡിഎഫിന്റെ പുതുമുഖം ഒന്നരലക്ഷത്തിലേറെ വോട്ടുകൾ നേടിയാണ് തോല്പിച്ചത്. ഇതിന് പിന്നാലെ സൈബർ ഇടങ്ങളിൽ ആഘോഷം തുടങ്ങിയത് ദീപാ നിശാന്തിന്റെ ഫെയ്സ്ബുക്ക് പേജിലായിരുന്നു.
ദീപ തിരഞ്ഞെടുപ്പ് സമയത്ത് രമ്യയ്ക്കെതിരായി നടത്തിയ പ്രസ്താവന ഗുണം ചെയ്തെന്ന വിലയിരുത്തിലാണ് കോൺഗ്രസ് പ്രവർത്തകർ. ഇതോടെയാണ് ദീപയുടെ പേജിൽ ആശംസാപ്രവാഹം തുടങ്ങിയത്. എന്നാൽ ഇപ്പോൾ പരിഹാസങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ദീപാ നിശാന്ത്. രമ്യ തനിക് നന്ദി പറഞ്ഞു എന്ന രീതിയിൽ പരിഹസികുന്ന ഫെയ്സ്ബുക്ക് പോസ്റ്റാണ് ദീപയുടേത് .
എന്നാൽ ഇതിലും ദീപാ നിശാന്തിന് അബദ്ധം പറ്റിയിരിക്കുകയാണെന്നാണ് സോഷ്യൽമീഡിയ സംസാരം.ദീപ ടീച്ചറേ നന്ദി എന്ന് രമ്യ ഫെയ്സ്ബുക്കിൽ കുറിച്ചു എന്നാണ് ദീപാ കുറിപ്പിൽ പറയുന്നത്. എന്നാൽ രമ്യയുടെ പേരിൽ ആരോ തുടങ്ങിയ വ്യാജപേജിലെ പോസ്റ്റ് കണ്ടാണ് ദീപയുടെ മറുപടി കുറിപ്പെന്ന് നിയുക്ത എംപിയുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.
Discussion about this post