പ്രധാനമന്ത്രിയായി വീണ്ടും തെരഞ്ഞടുക്കപ്പെട്ട നരേന്ദ്രമോദിയെ അഭിനന്ദിച്ച് പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്. ടെലിഫോണില്‍ വിളിച്ചാണ് പാക് പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചത്. അയല്പക്ക രാജ്യങ്ങള്‍ക്ക് ആദ്യപരിഗണന നല്കുന്ന മോദിയുടെ നയങ്ങളെ അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കൂടാതെ ദാരിദ്ര്യം നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ ഇരു രാജ്യങ്ങളും ഒരുമിച്ച് പോരാടാനുള്ള മോദിയുടെ അഭ്യര്‍ത്ഥനയും പാക് പ്രധാനമന്ത്രി ഫോണ്‍ സംഭാഷണ മധ്യേ വീണ്ടും ഓര്മ്മപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.
PM spoke to PM Modi today and congratulated him on his party’s electoral victory in Lok Sabha elections in India. PM expressed his desire for both countries to work together for betterment of their peoples.
1/2— Dr Mohammad Faisal (@DrMFaisal) May 26, 2019
മെയ് 30 വ്യാഴാഴ്ച നരേന്ദ്രമോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. 2014 ലേതിനെക്കാള്‍ വിപുലമായ സത്യപ്രതിജ്ഞാ ചടങ്ങാവും ഇത്തവണ നടക്കുക. നിരവധി ലോകനേതാക്കളും ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍
Discussion about this post