ശാരദാ ചിട്ടി തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് മുന്‍ കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ രാജീവ്കുമാര്‍ സിബിഐയ്ക്ക് മുന്നില്‍ ഹാജരായില്ല .ചോദ്യം ചെയ്യിലിന് ഹാജരാകണം എന്ന് ആവശ്യപ്പെട്ട് സിബിഐ നോട്ടീസ് അയച്ചിരുന്നു. തിങ്കളാഴ്ച രാവിലെ പത്തിന് ഹാജരാകാനായിരുന്നു നോട്ടീസില്‍ അറിയിച്ചിരുന്നത്.
എന്നാല്‍ രാജീവ് കുമാര്‍ ഹാജര്‍ ആയില്ലെന്നും നിലവില്‍ ബംഗാള്‍ കരിം ഇന്‍വെസ്റ്റിഗേഷന്‍ ഡിപാര്ട്മെന്റില് ജോലി ചെയ്യുന്ന ഇയാള്‍ ആറു ദിവസത്തെ ലീവില്‍ ആണെന്നും സിബിഐ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന ആവശ്യം ഉന്നയിച്ച് രാജീവ്കുമാര്‍ സിബിഐയ്ക്ക് കത്ത് അയച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.
ഈ മാസം 17 ന് രാജീവ്കുമാറിനെ കസ്റ്റഡിയില്‍ എടുക്കാമെന്ന് സുപ്രീംക്കോടതി വിധിച്ചിരുന്നു. അന്ന് രാജീവിനെ അറസ്റ്റ് ചെയ്യുന്നതിനുള്ള വിലക്ക് കോടതി നീക്കുകയും ചെയ്തു .
Discussion about this post