മോദിയുടെ ക്ഷണം കമല്‍ സ്വീകരിക്കാന്‍ സാധ്യതയില്ലെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍. എന്നാല്‍ ക്ഷണമുണ്ടായിട്ടും ചടങ്ങില്‍ പങ്കെടുക്കാതിരിക്കുന്നത് കമലിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. ജനാധിപത്യ മര്യാദയുണ്ടെങ്കില്‍ കമല്‍ ക്ഷണം നിരസിക്കരുത് എന്ന ആവശ്യവും ഉയരും. പങ്കെടുത്താല്‍ അതും വലിയ ചര്‍ച്ചയാകും. ഫലത്തില്‍ കമലിനെ കുഴപ്പിക്കുന്നതാണ് മോദിയുടെ ക്ഷണമെന്നാണ് റിപ്പോര്‍ട്ടുകള്‍.
തമിഴ്നാട്ടിലെ ഒരു പാര്‍ട്ടിയ്ക്ക് മുമ്പിലും വാതിലുകള്‍ കൊട്ടിയടക്കാന്‍ ബിജെപി കേന്ദ്രനേതൃത്വം തയ്യാറല്ല എന്നതിന്റെ സൂചനയാണ് കമലിനുള്ള ക്ഷണം. മക്കള്‍ നീതി മെയ്യത്തെ ബിജെപി വില കുറച്ച് കാണുന്നുമില്ല. ജയിച്ചില്ലെങ്കിലും നാലു സ്ഥാനാര്‍ഥികള്‍ ഒരു ലക്ഷത്തിനും മീതെ വോട്ടു പിടിച്ചിരുന്നു. ചെന്നൈ സൗത്തില്‍ ആര്. രംഗരാജന് 1,35,465 വോട്ടും കോയമ്പത്തൂരില്‍ ആര്. മഹേന്ദ്രന് 1,45,104 വോട്ടും ചെന്നൈ നോര്‍ത്തില്‍ എ.ജി. മൗര്യ 1,31,067 വോട്ടും ശ്രീപെരുമ്പത്തൂരില്‍ എം ശ്രീധര്‍ 1,35,525 വോട്ടും നേടി. പാര്‍ട്ടിയുടെ മറ്റൊരു വിജയപ്രതീക്ഷയായിരുന്ന ചെന്നൈ സെന്‍ട്രലില്‍ കമീല നാസര്‍ 92,249 വോട്ടും നേടി. പത്തു ശതമാനത്തിലേറെ വോട്ട് ഇക്കൂട്ടത്തിലെ ചില മണ്ഡലങ്ങളില്‍ കിട്ടിയിരുന്നു. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കമലിന്റെ പാര്‍ട്ടി ശക്തമാവുമെന്നതിന്റെ സൂചനയായാണ് ഇതിനെ വിലയിരുത്തുന്നത്.
അതേസമയം രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തിനൊരുങ്ങുന്ന രജനീകാന്ത് സത്യപ്രതിജ്ഞാ ചടങ്ങില്‍
പങ്കെടുക്കുമെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മോദിയെ അഭിനന്ദിച്ച് രജനീകാന്ത് ട്വീറ്റ് ചെയ്തത് വലിയ ചര്‍ച്ചയായിരുന്നു. ഭാവിയില്‍ കമലും, രജനിയും ഒന്നിക്കാനുള്ള സാധ്യതയും രാഷ്ട്രീയ കേന്ദ്രങ്ങള്‍ തള്ളികളയുന്നില്ല. ഈ സാഹചര്യത്തില്‍ ഇരു താരങ്ങളെയും ക്ഷണിക്കാനുള്ള എന്‍ഡിഎ തീരുമാനത്തിന് ഏറെ രാഷ്ട്രീയ പ്രസക്തിയുണ്ട്.
Discussion about this post