ഡല്‍ഹി: ഇന്ത്യ മുഴുവന്‍ നരേന്ദ്ര മോദിയെ വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലേറ്റിയപ്പോള്‍ കേരളം ഇന്ത്യന്‍ ജനതയുടെ വികാരം മാനിക്കാത്ത നാടായി മാറിയെന്ന് ജനപക്ഷം നേതാവ് പി സി ജോര്‍ജ് എംഎല്‍എ. രാജ്യത്ത് കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 സീറ്റില്‍ 19ലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത് മലയാളിയുടെ തല തിരിഞ്ഞ സമീപനത്തിന്റെ ഭാഗമാണെന്ന് പി സി ജോര്‍ജ് കുറ്റപ്പെടുത്തി. മലയാളി മനസ്സൊന്ന് മാറ്റിപ്പിടിക്കണം. കേരളം ഇന്ത്യയുടെ ഭാഗമാണെന്ന് ഓര്‍ക്കണമെന്നും പി സി ജോര്‍ജ് പറഞ്ഞു.
ഇന്ത്യന്‍ ജനതയുടെ വികാരം മാനിക്കുന്ന നാടായി കേരളം മാറണം. രാജ്യത്ത് അഞ്ച് വര്‍ഷം കൂടുമ്പോള്‍ എത്രയോ സര്‍ക്കാരുകള്‍ മാറി വന്നു. പക്ഷെ ഒരു സര്‍ക്കാരും വാചകമടിക്കുകയല്ലാതെ വാക്കുപാലിച്ചില്ല. എന്നാല്‍ നരേന്ദ്ര മോദിയെന്ന വലിയ മനുഷ്യന് തെരഞ്ഞെടുപ്പ് കാലത്ത് പറഞ്ഞത് മുഴുവന്‍ നടപ്പാക്കിയെന്ന് പി സി ജോര്‍ജ് ചൂണ്ടിക്കാട്ടി. ഇന്ത്യ സാമ്പത്തികരംഗത്ത് ഇന്ന് അഞ്ചാമത്തെ രാജ്യമാണ്. നരേത്തെ മറ്റു രാജ്യങ്ങള്‍ക്ക് മുന്നില്‍ കൈകൂപ്പി നില്‍ക്കുകയായിരുന്നു ഇന്ത്യ. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് മുന്നില്‍ മറ്റു രാജ്യങ്ങള്‍ കൈകൂപ്പി നില്‍ക്കുകയാണെന്നും പി സി ജോര്‍ജ് പറഞ്ഞു.
ഉത്തരേന്ത്യയില്‍ നടക്കുന്ന കൊലപാതകങ്ങളില്‍ ബിജെപിയെ പഴിക്കുന്നത് ശരിയല്ല. കോടിക്കണക്കിന് ജനങ്ങളുള്ള ഇന്ത്യയില്‍ അഞ്ചോ ആറോ കൊലപാതകങ്ങള്‍ വെച്ച് പാര്‍ട്ടിയെ പഴിപറയരുത്. പ്രാദേശികമായ പ്രശ്നങ്ങളാകാം കൊലപാതകത്തിന് കാരണമാകുന്നതെന്നും പി സി ജോര്‍ജ് പറഞ്ഞു.
Discussion about this post