കേരളത്തിലെ എല്ലാ ജനവിഭാഗങ്ങളെയും ഒന്നിച്ച് നിര്‍ത്താനുള്ള ശ്രമമുണ്ടാകുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്. ശബരിമല വിഷയത്തില്‍ കേന്ദ്രത്തിന്റെ ഇടപെടലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ വോട്ടിംഗ് ശതമാനം വര്‍ദ്ധിക്കാതെ ഇരുന്ന സാഹചര്യം പാര്‍ട്ടി പരിശോധിക്കും. ഓരോരോ കാലഘട്ടത്തിലും ഓരോ സാഹചര്യത്തിലാണ് വോട്ടിംഗ് ശതമാനം കൂടുകയും കുറയുകയും ചെയ്യുന്നത് . ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് മുന്നേറ്റം ഉണ്ടായില്ല എന്ന് പറയാന്‍ സാധിക്കില്ല . പല സ്ഥലങ്ങളിലും മുന്നേറ്റം നടന്നിട്ടുണ്ട് . നേരത്തെയുണ്ടായിരുന്നതിനേക്കാള്‍ വലിയ രീതിയില്‍ വോട്ട് വര്‍ദ്ധിച്ച പ്രദേശങ്ങളുണ്ട്. എന്നാല്‍ ചിലയിടങ്ങളില്‍ അത്രയുണ്ടായില്ല. ഇതിന്റെ കാരണം എല്ലാവര്‍ക്കുമറിയാം. ബിജെപിയ്ക്ക് വിജയസാധ്യതയില്ലെന്ന് കരുതിയ ആളുകള്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്തിട്ടുണ്ട് മുരളീധരന് പറഞ്ഞു.
വിശ്വാസ സംരക്ഷണം പാര്‍ട്ടിയുടെ നിലപാട് ആണെന്നും കേന്ദ്ര കേരള തര്‍ക്കത്തില്‍ പകച്ച് നില്‍ക്കാതെ അത് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തന്റെ ഭാഗത്ത് നിന്നുമുണ്ടാകുമെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു.
Discussion about this post