പ്രധാനമന്ത്രിയായി വ്യാഴാഴ്ച സത്യപ്രതിജ്ഞചെയ്ത് ചുമതലയേറ്റ നരേന്ദ്രമോദി നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ തന്റെ ഔദ്യോഗിക ചുമതലകളിലേക്ക് പ്രവേശിച്ചു.
സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ കിര്‍ഗിസ്ഥാന്‍ പ്രസിഡന്റ് സൂരോണ്‍ബെ ജീന്‍ബെകോവുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളെയും സംബന്ധിക്കുന്ന പ്രധാനവിഷയങ്ങളിലൂന്നിയായിരുന്നു ചര്‍ച്ചയെന്നു ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
Today’s oath taking ceremony was made even more special by the presence of respected world leaders.
India is honoured by their special gesture. pic.twitter.com/uPqV70yK8V
— PMO India (@PMOIndia) May 30, 2019
വെള്ളിയാഴ്ച പ്രധാനമന്ത്രി ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് അബ്ദുള്‍ ഹമീദ്, ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന, മൗറിഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാര്‍ ജഗ്നൗത്, നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലി, ഭൂട്ടാന് പ്രധാനമന്ത്രി ലോട്ടായ് ഷെറിങ് എന്നിവരുമായി കൂടിക്കാഴ്ച നടത്തും . രാവിലെ 10.30 യ്ക്കും 11.50 നും ഇടയിലാണ് കൂടിക്കാഴ്ചയ്ക്കുള്ള സമയം നിശ്ചയിച്ചിരിക്കുന്നത്.
Some more pictures of world leaders interacting with President Kovind, VP @MVenkaiahNaidu and PM @narendramodi. pic.twitter.com/XtHqyRqyDZ
— PMO India (@PMOIndia) May 30, 2019
Discussion about this post