നരേന്ദ്രമോദി രണ്ടാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഇന്നലെ വഴിയാത്രക്കാരുടെ ഷൂ പോളിഷ് ചെയ്ത് ആഘോഷിച്ച് ഒരു കൂട്ടം ബിജെപി പ്രവര്‍ത്തകര്‍. ഇന്‍ഡോറിലെ റാഡിസണ്‍ ചൗക്കിലാണ് ശൂ മിനുക്കി നല്‍കിയുള്ള വ്യത്യസ്തമായ ആഘോഷം നടന്നത്.
രാമ ഷൂ ലോണ്ട്രി യെന്ന സ്ഥാപനത്തിന്റെ ഉടമയായ മുകേഷ് ഹരിയാലെയാണ് വഴിയാത്രക്കാര്‍ക്ക് സൗജന്യമായി ഷൂ പോളിഷ് ചെയ്ത് നല്‍കിയത്. നരേന്ദ്രമോദി സര്‍ക്കാരിനെ വീണ്ടും വിജയിപ്പിച്ചതിന്റെ നന്ദി സൂചകമായിട്ടാണ് ഇത്തരമൊരു സൗജന്യസേവനമെന്ന് ഹരിയാലെ പറയുന്നു. എന്നാല്‍ മുകേഷ് ഹരിയാലെയുടെയും കൂട്ടരുടെയും ഒപ്പമിരുന്ന് വഴിയാത്രക്കാരുടെ ഷൂ പോളിഷ് ചെയ്ത വിജെപി കൌണ്‍സിലര്‍ സഞ്ചയ് കട്ടാരിയയാണ് കൂടുതല്‍ മാദ്ധ്യമശ്രദ്ധ പിടിച്ച് പറ്റിയത്.
പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു തൊഴിലിനേയും ചെറുതായി കാണാത്തയാള് ആണെന്ന് കട്ടാരിയ പറഞ്ഞു. സ്വച്ഛ് ഭാരത് എന്ന ആശയം യാഥാര്ത്യമാക്കാന് സ്വയം ചൂലെടുത്ത് മോദി ഇറങ്ങുകയായിരുന്നുവെന്നും അദ്ദേഹം വിഐപി സംസ്കാരം ഇല്ലാതാക്കിയെന്നും കട്ടാരിയ കൂട്ടിച്ചേര്‍ത്തു.
Discussion about this post