നരേന്ദ്രമോദിയെ അഭിനന്ദിച്ചതിന് കോണ്‍ഗ്രസ് നേതാവ് എ.പി അബ്ദുള്ളകുട്ടിയ്ക്ക് കെ.പി.സി.സിയുടെ കാരണം കാണിക്കല്‍ നോട്ടീസ്. നരേന്ദ്രമോദിയെ അഭിനന്ദിച്ചതിനും കോണ്‍ഗ്രസ് നേതാക്കളെ അവഹേളിച്ചതിനും വിശദീകരണം നല്‍കണമെന്ന് നോട്ടീസില്‍ ആവശ്യപ്പെടുന്നുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ചിട്ട ഫേസ്ബുക്ക് പോസ്റ്റ് വിവാദമായെങ്കിലും പിന്‍വലിക്കാന്‍ അബ്ദുള്ളകുട്ടി തയ്യാറായിയിരുന്നില്ല. പറഞ്ഞ കാര്യത്തില്‍ താന്‍ ഉറച്ച് നില്‍ക്കുകയാണ് എന്നാണ് അബ്ദുള്ള കുട്ടി സ്വീകരിച്ചിരിക്കുന്ന നിലപാട്.
കണ്ണൂര്‍ ഡിസിസിയുടെ പരാതിയിലാണ് കെ.പി.സി.സി വിശദീകരണം ചോദിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ അബ്ദുള്ള കുട്ടിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് നിരവധി നേതാക്കള്‍ രംഗത്ത് എത്തിയിട്ടുണ്ട്.
Discussion about this post