വിദേശ ഇന്ത്യക്കാരുടെ ഏത് പ്രശ്നങ്ങളിലും ഏറെ ഗൗരവത്തോടെ ഇടപെട്ട സുഷമ സ്വരാജിന്റെ മാതൃക പിന്തുടര്ന്ന് കയ്യടി നേടുകയാണ് പുതിയ വിദേശകാര്യമന്ത്രി എസ് ജയശങ്കറും സംഘവും.
സൗദിയില്‍ പ്രശ്നത്തില്‍ പെട്ട കൊല്‍ക്കത്ത സ്വദേശിയുടെ വിഷയത്തില്‍ റിയാദിലെ ഇന്ത്യന്‍ എംബസിയും അതിനെ അഭിനന്ദിച്ച് വിദേശ കാര്യമന്ത്രി എസ് ജയശങ്കറും എത്തിയ സംഭവമാണ് അഭിനന്ദനത്തിന് ഇടയാക്കിയത്.
സുഷമസ്വരാജിന് നന്ദി അര്‍പ്പിച്ച് രണ്ടാം മോദി സര്‍ക്കാരിനെ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ഇട്ട ട്വീറ്റിന് താഴെയാണ് സഹായം അഭ്യര്‍ത്ഥിച്ച് സൗദിയില്‍ കഴിയുന്ന ഇന്ത്യന്‍ പ്രവാസി സഹായം അഭ്യര്‍ത്ഥിച്ച് ട്വീറ്റ് ചെയ്തതത്.
സൗദിയില്‍ നിന്ന് ഇന്ത്യയിലേക്ക് വരണം എന്നുണ്ട്. സഹായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു എന്നായിരുന്നു കൊല്‍ക്കത്ത സ്വദേശിയുടെ കമന്റ്.
തൊട്ട് പുറകെ റിയാദിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന് അയാളുടെ നമ്പര്‍ ചോദിച്ചുകൊണ്ട് മറുപടി കമന്റ് ഇടുന്നു.’ഒന്നുകൊണ്ടും പേടിക്കണ്ട ഇന്ത്യന്‍ എംബസി ഉണ്ട് നിങ്ങളുടെ കൂടെ എന്ന് ആശ്വസിപ്പിക്കുന്നു’ എന്നും ഉദ്യോഗസ്ഥന് അറിയിച്ചു. ഇതിന് തൊട്ടു പിറകെ ഉദ്യോഗസ്ഥനെ അഭിനന്ദിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കറും രംഗത്തെത്തി.
പ്രവാസി ഇന്ത്യക്കാരുടെ പ്രശ്നങ്ങളില്‍ കാര്യക്ഷമമായി പുതിയ വിദേശകാര്യമന്ത്രിയു സംഘവും ഇടപെടും എന്നതിന്റെ തുടക്കമാണ്, ആദ്യ ട്വീറ്റിന് പിന്നിലെ സഹായഹസ്തവുമായി എത്തല്‍ എന്നാണ് സോഷ്യല്‍ മീഡിയ പ്രത്യാശ പ്രകടിപ്പിക്കുന്നത്.
മുന്‍ വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കറിനെ വിദേശകാര്യമന്ത്രിയാക്കിയ മോദിയുടെ തീരുമാനത്തെ വാ തോരാതെ പുകഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ.
Discussion about this post