കേരളത്തില്‍ നിപ വൈറസ് ബാധ സ്ഥിതീകരിച്ച സാഹചര്യത്തില്‍ കൂടുതല്‍ വിഗദ്ധ സഹായങ്ങള്‍ക്കായി കേന്ദ്രസംഘം കേരളത്തിലെത്തി. ഡല്‍ഹി എയിംസിലെ വിഗദ്ധ ഡോകടര്മാരടങ്ങിയ ആറംഗസംഘമാണ് കൊച്ചിയിലെത്തിയിരിക്കുന്നത്. സംസ്ഥാന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി നിലവിലെ സാഹചര്യങ്ങള്‍ ചര്‍ച്ച നടത്തി ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കും.
സംസ്ഥാനത്ത് നിപ വൈറസ് സ്ഥിതീകരിച്ചതോടെ സംസ്ഥാനത്തിന് ആവശ്യമായ എല്ലാവിധ സഹായവും ഉറപ്പ് നല്‍കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്ഷവര്ദ്ധന് അറിയിച്ചിട്ടുണ്ട്. നിലവിലെ സ്ഥിതിഗതികള്‍ സംസ്ഥാന ആരോഗ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തെന്നും കേന്ദ്രആരോഗ്യ സെക്രടറി ഉള്‍പ്പടെയുള്ളവരുടെ യോഗം ഡല്‍ഹിയില്‍ ചേര്‍ന്ന് കാര്യങ്ങള്‍ വിലയിരുത്തിയാതായും അദ്ദേഹം വ്യക്തമാക്കി.
ഡല്‍ഹിയില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിലും കണ്ട്രോള് റൂമുകള്‍ തുറന്നിട്ടുണ്ട് 01123978046 – ആണ് ഡല്‍ഹിയിലെ കണ്ട്രോള് റൂം നമ്പര്‍.
Discussion about this post