സംഗീത പരിപാടിക്കിടെ സുരക്ഷാ ഉദ്യോഗസ്ഥനോട് ക്ഷുഭിതനായി ഇളയരാജ. ജന്മദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിക്കിടെയായിരുന്നു സംഭവം. വേദിയിലുണ്ടായിരുന്ന ഗായകര്‍ക്ക് കുടിക്കാന്‍ സുരക്ഷ ഉദ്യോഗസ്ഥന് വെള്ളം എത്തിച്ചതിലായിരുന്നു ഇളയരാജയുടെ പരസ്യമായ രോഷപ്രകടനം. ആര്‍ട്ടിസ്റ്റുകള്‍ക്ക് വെള്ളം നല്കി വേദിവിട്ട സുരക്ഷാ ഉദ്യോഗസ്ഥനെ തിരിച്ചുവിളിച്ച് ഇളയരാജ ശകാരിക്കുകയായിരുന്നു
താങ്കളോട് ആരെങ്കിലും കുടിവെള്ളം ആവശ്യപ്പെട്ടിട്ടാണോ ഇവിടെ കൊണ്ടുവന്ന് വിതരണം ചെയ്തതെന്ന് മൈക്കിലൂടെ ഇളയരാജ് ചോദിക്കുന്നു. മൈക്കിലൂടെ തന്നെ മറുപടി പറയാനും ഇളയരാജ ആവശ്യപ്പെട്ടു. സ്വഭാവികമായും ചെയ്തുവരുന്ന ജോലിയാണെന്ന സുരക്ഷ ജീവനക്കാരന്റെ മറുപടികേട്ടിട്ടു ഇളയരാജ ശകാരം തുടര്‍ന്നു. അങ്കലാപ്പിലായ സുരക്ഷാ ഉദ്യോഗസ്ഥന് പിന്നീട് ഇളയരാജയുടെ കാല്ക്കല് വീണു മാപ്പുപറഞ്ഞു. എന്നിട്ടും ഇളയരാജ ശകാരവും വിശദീകരണവും തുടരുകയായിരുന്നു.
പണം നല്കി എത്തുന്ന കാഴ്ചക്കാര്‍ക്ക് അസൗകര്യമുണ്ടാക്കുന്ന ഇത്തരം നീക്കങ്ങള്‍ ശരിയല്ലെന്നും ഇളയരാജ പറഞ്ഞു. സംഭവത്തിന്റെ വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്.
എസ്.പി. ബാലസുബ്രഹ്മണ്യം, യേശുദാസ്, മനോ എന്നിങ്ങനെ ഇന്ത്യയിലെ അറിയപ്പെടുന്ന ഗായകരെല്ലാം എത്തിയ പരിപാടിയായിരുന്നു ഇളയരാജയുടെ എഴുപത്തിയഞ്ചാം ജന്മദിനാഘോഷം. നേരത്തെ തന്റെ പാട്ടുകള്‍ പൊതുവേദിയില്‍ ആലപിച്ച എസ്.പി. ബാലസുബ്രഹ്മണ്യത്തിനെതിരെ ഇളയരാജ വക്കീല്‍ നോട്ടീസ് അയച്ച സംഭവം വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. ഇളയരാജയുടെ ശകാരം അഹങ്കാരമാണെന്നും മര്യാദയില്ലായ്മയാണെന്നും ആരോപിച്ച് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശകര്‍ രംഗത്തെത്തി.
വീഡിയൊ-
https://www.youtube.com/watch?time_continue=162&v=N4SiKoUX7bk
Discussion about this post