ജമ്മു കാശ്മീരില്‍ സൈന്യത്തിന്റെ പ്രത്യേകാധികാരം പിന്‍വലിക്കാനുള്ള സമയം ആയിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ് നാഥ് സിങ്.രാജ്യത്ത് ഒരിടത്തും പ്രത്യേകാധികാര നിയമം കൊണ്ടുവരേണ്ട ആവശ്യം ഉണ്ടാകരുതെന്നാണ് തന്റെ പ്രാര്‍ത്ഥനയെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇത് സാധ്യമാകാന്‍ എല്ലാവരുടേയും സഹകരണം ആവശ്യമാണ്.
ജമ്മു കാശ്മീരിലെ വിഭാഗീയരുമായി ചര്‍ച്ച നടത്തില്ലെന്ന് സിങ് വ്യക്തമാക്കി. ആരുമായും ചര്‍ച്ച നടത്താന്‍ തയ്യാറാണ്, എന്നാല്‍ ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുക തന്നെ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ജമ്മു കാശ്മീരിലെ പ്രശ്‌നങ്ങളില്‍ കേന്ദ്രം അതീവ ശ്രദ്ധ ചെലുത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തിന്റെ ഇരകള്‍ക്ക് എല്ലാവിധ സഹായങ്ങളും തുടര്‍ന്നും നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
Discussion about this post