തെക്കൻ സ്വീഡനിലെ ലിൻശോപിംഗ് നഗരത്തിൽ സ്ഫോടനം. സ്ഫോടനത്തില്‍ രണ്ട് കെട്ടിടങ്ങള്‍ ഭാഗീകമായി തകര്‍ന്നു. അഞ്ച് നില കെട്ടിടത്തിന്റെ ബാല്ക്കെണികളും , ചുമരുകളും ഉള്‍പ്പടെയാണ് തകര്‍ന്നത് .
പരിക്കേറ്റ 25 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു . ആരുടേയും പരിക്ക് ഗുരുതരമല്ല . സ്ഫോടനത്തിന്റെ ശബ്ദം എട്ട് കിലോമീറ്റര്‍ അകലെവരെ കേട്ടതായി പ്രദേശവാസികള്‍ പറയുന്നു .
ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാകാം എന്നാണ് അഗ്നിശമന ഉദ്യോഗസ്ഥരുടെ നിഗമനം . എന്നാല്‍ സിലിണ്ടര്‍ ആകസ്മികമായി പൊട്ടിത്തെറിച്ചതാണോ അല്ലെങ്കില്‍ പിന്നില്‍ ഏതേലും തരത്തിലുള്ള ലക്ഷ്യത്തോടെയുള്ളതാണോ എന്ന് അന്വേഷിക്കുകയാണ് . കുറച്ചു കാലമായി വിവിധ സംഘടനകള്‍ തമ്മിലുള്ള സംഘര്‍ഷം ശക്തമായിരുന്നു. ഇതിന്റെ ഭാഗമായി സ്ഫോടനങ്ങളും നടന്നിരുന്നു.ഇതും ഇതിന്റെ തുടര്ച്ചയാകാമെന്നും പോലീസ് കരുതുന്നു.
പ്രദേശം പോലീസ് സംരക്ഷണ വലയമൊരുക്കിയിരിക്കുകയാണ്. എന്നാല്‍ പ്രദേശത്ത് നിന്നും ജനങ്ങളെ ഒഴിപ്പിക്കേണ്ട സാഹചര്യം ഇല്ലെന്ന് പോലീസ് പറഞ്ഞു. പ്രദേശത്ത് ബോംബ് സ്ക്വാഡ് പരിശോധന നടത്തിവരികയാണ്.
Discussion about this post