ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ അപകീര്‍ത്തികരമായ വാര്‍ത്ത സംപ്രേക്ഷണം ചെയ്തത ചാനല്‍ മേധാവിയും എഡിറ്ററും അറസ്റ്റില്‍. ജൂണ്‍ ആറിന് നടന്ന ചാനല്‍ ചര്‍ച്ചയിലാണ് മുഖ്യമന്ത്രിക്കെതിരെ ഒരു യുവതി അപകീര്‍ത്തികരമായ പ്രസ്താവന നത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.
യുവതിയുടെ അടിസ്ഥാനരഹിതമായ പ്രസ്താവന പുറത്തുവിട്ട ചാനലിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവര്‍ത്തകരാണ് പരാതി നല്‍കിയതെന്ന് പൊലീസ് വ്യക്തമാക്കി. വാര്‍ത്ത പുറത്തുവിട്ട ചാനലിന് ലൈസന്‍സ് ഇല്ലെന്നും പൊലീസ് പറഞ്ഞു.
മറ്റൊരു പരാതിയില്‍ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ചതിനും ചാനലിനെതിരെ കേസെടുത്തിട്ടുണ്ട്. മുഖ്യമന്ത്രിക്കെതിരെ അപകീര്‍ത്തികരമായ വാര്‍ത്ത പ്രചരിപ്പിച്ചതിനും ലൈസന്‍സ് ഇല്ലാതെ ചാനല്‍ പ്രവര്‍ത്തിപ്പിച്ചതിനുമാണ് ഇരുവരെയും അറസ്റ്റ് ചെയ്തതെന്ന് വൈഭവ് കൃഷ്ണ പറഞ്ഞു.
Discussion about this post