ഭീകരവാദത്തിനെതിരെ ഇന്ത്യയും ശ്രീലങ്കയും ഒറ്റക്കെട്ടായി പൊരുതുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ-ശ്രീലങ്ക ഉഭയകക്ഷി ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്. ഇന്ത്യ ശ്രീലങ്കയുടെ ഉറ്റസുഹൃത്താണെന്നായിരുന്നു സിരിസേനയുടെ പ്രതികരണം.
ഈസ്റ്റര്‍ ദിനത്തില്‍ ഭീകരാക്രമണം നടന്ന കൊളംബോയിലെ സെന്റ് ആന്റണീസ് ദേവാലയം പ്രധാനമന്ത്രി സന്ദര്‍ശിച്ചു. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് അദ്ദേഹം ആദരാഞ്ജലിയര്‍പ്പിച്ചു.
ഏപ്രില്‍ 21ന് നടന്ന ഭീകരാക്രമണത്തിന് ശേഷം ശ്രീലങ്ക സന്ദര്‍ശിക്കുന്ന ആദ്യ വിദേശരാഷ്ട്രത്തലവനാണ് മോദി. ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയുമായും പ്രതിപക്ഷ നേതാവ് മഹീന്ദ രാജപക്ഷെയുമായും മോദി ചര്‍ച്ചകള്‍ നടത്തി. അയല്‍രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം
Discussion about this post