പുതുച്ചേരി മുന്‍മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ ആര്‍വി ജാനകി രാമന് അന്തരിച്ചു. 79 വയസായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖത്താല്‍ ചികിത്സയിലായിരിക്കെയായിരുന്നു മരണം. സംസ്കാരം ചൊവ്വാഴ്ച രാവിലെ.ഡിഎംകെ അധ്യക്ഷന്‍ സ്റ്റാലിന് അടക്കമുള്ള പാര്‍ട്ടി നേതാക്കള്‍ സംസ്കാര ചടങ്ങില്‍ പങ്കെടുക്കും
നെല്ലിത്തോപ്പ് മണ്ഡലത്തില്‍ നിന്നും തുടര്‍ച്ചയായി അഞ്ച് തവണ നിയമസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1996 ലാണ് അദ്ദേഹം മുഖ്യമന്ത്രിയായത്.
Discussion about this post