ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ പാക്്് അധീന കാശ്മീരില്‍ പിടിമുറുക്കാന്‍ ശ്രമിക്കുകയാണെന്ന് ഇന്ത്യന്‍ സൈന്യത്തിന്റെ മുന്നറിയിപ്പ്. സൈന്യത്തിന് ലഭിച്ച വിവരങ്ങള്‍ അനുസരിച്ച് പാക് അധീന കാശ്മീരില്‍ ഐഎസിന്റെ പ്രവര്‍ത്തനങ്ങള്‍ നിലവില്‍ ശക്തമല്ല. എന്നാല്‍ പ്രദേശത്ത് വേരുറപ്പിക്കാന്‍ ഭീകരര്‍ ശമിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ടെന്നും 16 കോര്‍പ്സ് ജനറല്‍ കമാന്‍ഡിംഗ് ഓഫീസര്‍ ലഫ്.ജനറല്‍ കെ.എച്ച്.സിംഗ് പറഞ്ഞു.
200 മുതല്‍ 225 വരെ ഐഎസ് തീവ്രവാദികള്‍ പാക് അധീന കാശ്മീരിലെ പിര്‍ പാഞ്ചല്‍ റേഞ്ച് വഴി ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നത്്. ഇന്ത്യയുടെ അതിര്‍ത്തികളില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തുടരുന്ന സാഹചര്യമാണുള്ളത്.മിക്ക ഇടങ്ങളിലും തീവ്രവാദ ക്യാമ്പുകള്‍ സജീവമായി തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്.
അഫ്ഗാനിസ്ഥാനില്‍ താലിബാന് തീവ്രവാദികളുടെ അധീനതയിലായിരുന്ന പദേശം കഴിഞ്ഞ ദിവസം ഐഎസ് തീവ്രവാദികള്‍ പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഏഷ്യന്‍ മേഖലയില്‍ ഐഎസ് സ്വാധീനം ഉറപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍.
Discussion about this post