മൗലികവാദികളായ ഇസ്ലാം ഇമാമുകളെ ഫ്രാന്‍സില്‍ നിന്നും നാടുകടത്തുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ 40 വിദേശ ഇമാമുകളെയാണ് ഇത്തരത്തില്‍ ഫ്രാന്‍സ് നാടുകടത്തിയിരിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും ജനുവരിയില്‍ നടന്ന പാരീസ് ആക്രമണത്തിനു ശേഷമാണ്. ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്തുന്നുവെന്ന് ആരോപിച്ചാണ് നാടുകടത്തല്‍.
ഫ്രാന്‍സിലെ ഗ്്യാസ് ഫാക്ടറിയില്‍ കഴിഞ്ഞ ദിവസം നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നീക്കം ശക്തിപ്പെടുത്താനാണ് തീരുമാനം. തീവ്രവാദം വളര്‍ത്തുന്നുവെന്ന് സംശയം തോന്നുന്ന അനേകം മുസ്ലീം പള്ളികള്‍ നിരീക്ഷണത്തിലാണ്. ആരോപണങ്ങള്‍ തെളിഞ്ഞാല്‍ ഇവയെല്ലാം അടച്ചുപൂട്ടുമെന്ന് ഫ്രാന്‍സ് ആഭ്യന്തരമന്ത്രി ബെര്‍നാഡ് കാസിന്യുവെ പറഞ്ഞു.
Discussion about this post