ബോളിവുഡ് താരം അമിതാബ് ബച്ചന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു.കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത് . ബച്ചന്റെ അക്കൗണ്ട് ഹാക്ക് ചെയ്തവര്‍ പാക്കിസ്ഥാന്റെ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ ചിത്രം പ്രൊഫൈല്‍ ചിത്രമായി നല്കി.
പാക്കിസ്ഥാനെ സ്നേഹിക്കൂ … എന്നിങ്ങനെയുള്ള ട്വീറ്റുകള്‍ പേജില്‍ പ്രത്യക്ഷമാവുകയും ചെയ്തു. റംസാന് മാസത്തില്‍ ഇന്ത്യ ദയയില്ലാതെ മുസ്ലീം സമുദായത്തില്‍പ്പെട്ടവരെ ആക്രമിച്ചതായും ഇന്ത്യയിലെ മുസ്ലീങ്ങള്‍ ഇതിന് പകരം ചോദിക്കാന്‍ നിയോഗിക്കപ്പെട്ടവര്‍ ആണെന്നും ആയിരുന്നു മറ്റൊരു ട്വീറ്റ്.
‘തുര്‍ക്കി ഫുട്ബോളര്‍മാര്‍ക്ക് നേരെയുള്ള ഐസ്ലന്ഡിന്റെ മനോഭാവത്തില്‍ പ്രതിഷേധിക്കുന്നു. ഞങ്ങള്‍ വളരെ സൗമ്യമായാണ് സംസാരിക്കുന്നത്. എന്നാല്‍ വലിയൊരു സൈബര്‍ ആക്രമണത്തിന്റെ മുന്നറിയിപ്പ് നല്‍കുകയാണ് ഇവിടെ.എന്നിങ്ങനെ മറ്റൊരു ട്വീറ്റ് കൂടി അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ടു.അക്കൗണ്ടിന്റെ കവർ ചിത്രവും ഹാക്കർമാർ മാറ്റി. ഐൽദിസ് തിം എന്ന പേരും ഒപ്പം അവരുടെ ചിഹ്നവും കഴുകന്റെ ചിത്രവുമാണ് കവർ ചിത്രമായി നൽകിയത്.
ഹാക്കിംഗ് മനസിലായ ഉടന്‍ തന്നെ ട്വിറ്റെര്‍ അക്കൗണ്ട് പിന്‍വലിക്കപ്പെട്ടു.അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണ് എന്ന് മുംബൈ പോലീസ് സ്ഥിതീകരിച്ചു. അന്വേഷണം ഉടന്‍ തന്നെ മുംബൈ സൈബര്‍ പോലീസ് യൂണിറ്റ് ഏറ്റെടുത്തു. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കാമെന്ന് അധികൃതര്‍ അറിയിച്ചു.
ബച്ചന്റെ അക്കൗണ്ട് മുന്‍പും ഹാക്ക് ചെയ്യപ്പെട്ടിരുന്നു. അന്നും അദ്ദേഹം തന്നെ ഇത് സ്ഥിതീകരിച്ച് രംഗത്തെത്തിയിരുന്നു.
Discussion about this post