ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് എന്തിനെയെങ്കിലും കുറിച്ച് സ്വയം അവബോധം ഇല്ലെന്നും അതിനാല്‍ യുദ്ധക്കളത്തില്‍ മനുഷ്യന്‍ എടുക്കുന്ന തീരുമാനങ്ങള്‍ക്ക് പകരം വയ്ക്കാനായി ഈ കൃത്രിമബുദ്ധിക്ക് കഴിയില്ലെന്നും ചൈനീസ് സൈനികര്‍ക്ക് മുന്നറിയിപ്പുമായി സൈന്യം.
എഐ മുന്നോട്ട് ഗൈഡ് ചെയ്യുന്നതിനുള്ള ഒരു ഉപകരണംമാത്രമായിരിക്കണം. അത് എപ്പോഴും മനുഷ്യനാല്‍ നയിക്കപ്പെടുന്ന ഒരു ഉപകരണമായി നിലകൊള്ളണമെന്നും ചൈനീസ് സൈന്യത്തിന്റെ ഔദ്യോഗിക പത്രത്തില്‍ പുതുവത്സരത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു.
യുദ്ധക്കളത്തില്‍ മനുഷ്യന്റെ ബുദ്ധിവൈഭവവും സര്‍ഗ്ഗവൈഭവവും ഒഴിച്ചുകൂടാനാവാത്തതാണ്. മനുഷ്യരായ സൈനികര്‍ക്ക് ് സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് പ്രതികരിക്കാനും ശത്രുക്കളുടെ ബലഹീനതകളെ മുതലെടുക്കാന്‍ കഴിയും. എന്നാല്‍ എഐ പ്രവര്‍ത്തിക്കുന്നത് മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളുടെ അതിരുകള്‍ക്കുള്ളിലാണ്, അതു തന്നെയാണ് അതിന്റെ ദൗര്‍ബല്യമെന്നും ചൈനീസ് സൈന്യം വ്യക്തമാക്കി.
കമാന്‍ഡര്‍മാര്‍ വികസിപ്പിച്ചെടുത്ത തന്ത്രങ്ങള്‍ നടപ്പിലാക്കാന്‍ ഉപയോഗിക്കാം. ഇത്തരത്തില്‍ ‘മനുഷ്യന്റെ ആസൂത്രണം എഐ നടപ്പിലാക്കുന്ന മാതൃകയാണ് പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയുടെ താത്പര്യമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Discussion about this post