ദേശീയപാത വികസനത്തില്‍ കേരളത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ദേശീയപാത വികസനത്തിന് ആവശ്യമായ പണം അനുവദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരള നിയമസഭ സന്ദര്ശതിനായി കുടുംബത്തോടൊപ്പം എത്തിയ നിതിന്‍ ഗഡ്കരി സ്പീക്കര്‍ പി.രാമകൃഷ്ണന് , മുഖ്യമന്ത്രി പിണറായി വിജയന് എന്നിവരുമായി കൂടിക്കാഴ്ച നടത്തി.മത്സ്യമേഖല, ജൈവകൃഷി, കേരളത്തിന്റെ ഗതാഗത സംവിധാനം, തുറമുഖം തുടങ്ങി വിവിധ മേഖലകളെ സംബന്ധിച്ച് ചര്‍ച്ചയുണ്ടായി.
ഫിഷറീസ് മന്ത്രാലയം രൂപീകരിച്ചത് കേരളത്തില്‍ കൂടുതല്‍ സഹായകരമാകും . സാഗര്‍മാല പദ്ധതിയിലും കേരളത്തിന് അര്‍ഹമായ പരിഗണന നല്‍കുമെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു.
നിയമസഭ വിഐപി ഗ്യാലറിയില്‍ ഇരുന്ന് കേന്ദ്രമന്ത്രിയും കുടുംബവും സഭാനടപടി ക്രമങ്ങള്‍ വീക്ഷിച്ചു. ക്ളിഫ് ഹൗസിലെത്തിയ നിതിന്‍ ഗഡ്കരി മുഖ്യമന്ത്രിക്കും കുടുംബത്തിനുമൊപ്പം ഉച്ചഭക്ഷണം കഴിച്ചാണ് മടങ്ങിയത്.
Discussion about this post