ലോകസഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വി അവലോകനം ചെയ്യുന്നതിനായി ചേര്‍ന്ന കോണ്‍ഗ്രസ് യോഗത്തില്‍ കയ്യാങ്കളി. നേതാക്കള്‍ തമ്മില്‍ ഉന്തും തള്ളും വാക്പ്പോരും നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
ഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് യോഗമാണ് കയ്യാങ്കളിയിലെത്തിയത്.പശ്ചിമ ഉത്തര്‍പ്രദേശിലെ നേതാക്കളാണ് യോഗത്തില്‍ പങ്കെടുത്തത്.പശ്ചിമ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് കനത്ത തോല്‍വിയാണ് നേരിട്ടത്. ഐസിസി ജനറല്‍ സെക്രടറി ജ്യോതിരാദിത്യ സിന്ധ്യയുടെ മേല്‍നോട്ടത്തിലായിരുന്നു തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ . ഈ തോല്‍വി അവലോകനം ചെയ്യാന്‍ ചേര്‍ന്ന യോഗത്തിന് ശേഷമാണ് നേതാക്കള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്.
നേതാക്കള്‍ പരപ്സരം വാക്കേറ്റവും കയ്യാങ്കളിയും നടത്തുന്നതിനിടയില്‍ മറ്റു നേതാക്കള്‍ ഇവരെ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ഇത് കോണ്‍ഗ്രസിന്റെ ആഭ്യന്തരകാര്യമാണ് എന്നാണ് ഇതിനെ പറ്റിയുള്ള ചോദ്യത്തിന് ഒരു കോണ്‍ഗ്രസ് നേതാവിന്റെ വിശദീകരണം.
#WATCH: Argument between Congress leaders from Western Uttar Pradesh following a review meeting in Delhi on election results in UP; a Congress leader says, "it's our internal matter". pic.twitter.com/HUPt5uih2R
— ANI (@ANI) June 11, 2019
അതേസമയം ശരിയായ ആളുകളുമായി കൂടിയാലോചന നടത്താതെ നേതൃത്വം തീരുമാനമെടുത്തതാണ് തോല്‍വിക്ക് കാരണമെന്ന് കെ കെ ശര്‍മ്മ ആരോപിച്ചു.ഗുലാംനബി ആസാദിനെതിരെ ഒരുപാട് കാര്യങ്ങള്‍ പറയാന്‍ ഉണ്ടെന്നു ജ്യോതിരാദിത്യ സിന്ധ്യയെ അറിയിച്ചതായും കെ.കെ ശര്‍മ്മ മാധ്യമങ്ങളോട് പറഞ്ഞു. തെരഞ്ഞെടുപ്പ് തോല്‍വിയില്‍ പാര്‍ട്ടിയ്ക്കുള്ളിലെ ഭിന്നത വ്യക്തമാക്കുന്നതാണ് കെ.കെ ശര്‍മ്മയുടെ പ്രതികരണം.
Discussion about this post