കുപ്രസിദ്ധ അധോലോക നേതാവ് ദാവൂദ് ഇബ്രാഹിം ഇന്ത്യയിലേയ്ക്കു തിരിച്ചു വരാന്‍ തയ്യാറായിരുന്നുവെന്ന് ദാവൂദിന്റെ വിശ്വസ്തനായ ഛോട്ടാഷക്കീലിന്റെ വെളിപ്പെടുത്തല്‍. 1993ലെ മുംബൈ സ്‌ഫോടനങ്ങള്‍ക്കു ശേഷം ഇന്ത്യയിലേക്കു തിരിച്ചുവരാന്‍ ദാവൂദ് ഇബ്രാഹിം സന്നദ്ധത അറിയിച്ചതാണ്. എന്നാല്‍ ബിജെപി നേതാവ് അദ്വാനി ഇടപെട്ടാണ് ആ നീക്കത്തിനു തടയിട്ടത് എന്നാണ് ഛോട്ടാ ഷക്കിലിന്റെ വെളിപ്പെടുത്തല്‍.
മടങ്ങിവരുന്നതുമായി ബന്ധപ്പെട്ട് രാംജത് മലാനിയുമായി ദാവൂദ് ഇബ്രാഹിം തന്നെ ലണ്ടനില്‍ വച്ച് ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ അദ്വാനി ഇടപെട്ട് ഇത് തടയുകയായിരുന്നു എന്നാണ് ഛോട്ടാ ഷക്കീലിന്റെ ആരോപണം.
എന്നാല്‍ ആരോപണം തെറ്റാണെന്ന വാദവുമായി മുതിര്‍ന്ന അഭിഭാഷകന്‍ രാംജത് മലാനി രംഗത്തെത്തി.90കളുടെ അവസാനത്തില്‍ കീഴടങ്ങാന്‍ ദാവൂദ് ഇബ്രാഹിമും അനുയായിയും സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ അന്നത്തെ മഹാരാഷ്ട്രാ മുഖ്യമന്ത്രിയായിരുന്ന ശരത് പവാറാണ് ഇത് തടഞ്ഞത് എന്നാണ് രാംജത് മലാനിയുടെ വിശദീകരണം. കീഴടങ്ങിയ ശേഷം വീട്ടു തടങ്കലില്‍ പാര്‍പ്പിക്കണമെന്ന് ആവശ്യത്തോടെയാണ് ദാവൂദ് സമീപിച്ചത്. എന്നാല്‍ ഇത് ഉറപ്പു നല്‍കാന്‍ മഹാരാഷ്ട്രാ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post