ശ്രീനഗര്‍ : ജമ്മു കശ്മീരിലെ നിയന്ത്രണരേഖയ്ക്കു സമീപം ഉറി മേഖലയില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച അഞ്ചു ഭീകരരെ സൈന്യം വധിച്ചു. ഏറ്റുമുട്ടലില്‍ ഒരു ഇന്ത്യന്‍ സൈനികനും കൊല്ലപ്പെട്ടിട്ടുണ്ട്.
മണിക്കൂറുകള്‍ നീണ്ടു നിന്ന ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരരെ വധിച്ചത്. ബാരമുള്ള ജില്ലയിലെ ഉറി മേഖലയിലാണ് നുഴഞ്ഞുകയറ്റ ശ്രമം ഉണ്ടായത്. നിയന്ത്രണ രേഖയ്ക്ക് സമീപം ഭീകരവാദികള്‍ നുഴഞ്ഞു കയറുന്നുണ്ടെന്ന സൂചനയെ തുടര്‍ന്നാണ് സുരക്ഷാ സേന സ്ഥലത്ത് തിരച്ചില്‍ നടത്തിയത്. ഇതിനിടെ വന്‍ആയുധ ശേഖരവുമായി എത്തിയ ഭീകരര്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് സൈന്യവും ശക്തമായ തിരിച്ചടി നല്കി.
സൈന്യത്തിന്റെ ശക്തമായ തിരിച്ചടി ഭയന്ന് നുഴഞ്ഞു കയറാന്‍ ശ്രമിച്ച മറ്റു ഭീകരസംഘാംഗങ്ങള്‍
പിന്മാറിയെന്നാണ് കരുതുന്നതെന്നും സൈനിക വക്താവ് അറിയിച്ചു.മേഖലയില്‍ സൈനിക നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
Discussion about this post