മന്ത്രിമാര്‍ക്ക് നിര്‍ദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കൃത്യസമയത്ത് ജോലിക്ക് എത്തിയും വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് ഒഴിവാക്കിയും മാതൃകയാകണമെന്നാണ് മന്ത്രിമാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശം.
മന്ത്രിസഭയിലെ മുതിര്‍ന്ന അംഗങ്ങളോട് പുതിയ അംഗങ്ങളെ ചേര്‍ത്തുനിര്‍ത്തണമെന്നും അവര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. സഹമന്ത്രിമാര്‍ക്ക് കൂടുതല്‍ പങ്കാളിത്തം നല്‍കണം. ക്യാബിനറ്റ് മന്ത്രിമാര്‍ സഹമന്ത്രിമാരുമായി പ്രധാന ഫയലുകള്‍ പങ്കുവെയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മന്ത്രിമാര്‍ 9.30ന് തന്നെ ഓഫീസില്‍ എത്തണം. പാര്‍ലമെന്റ് ചേരുന്ന 40 ദിവസത്തേക്ക് രാജ്യത്തിന് പുറത്തേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്നും മോദി നിര്‍ദേശിക്കുന്നു.ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കൃത്യ സമയത്ത് ഓഫീസില്‍ എത്തിയതും ദിവസേന ചെയ്ത് തീര്‍ക്കേണ്ട കര്‍ത്തവ്യങ്ങളുടെ രൂപ രേഖ തയ്യാറാക്കാന്‍ സാധിച്ചിരുന്നതായും മോദി പറഞ്ഞു.
മാത്രമല്ല,തെരഞ്ഞെടുക്കപ്പെട്ട എംപിമാരെ സന്ദര്‍ശിക്കാനും സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാനും മന്ത്രിമാര്‍ സമയം കണ്ടെത്തണം. പുതിയ വികസന പദ്ധതികളെക്കുറിച്ച് വിശകലനം ചെയ്യാനായി ഒത്തുചേരണമെന്നും നിര്‍ദേശങ്ങളില്‍ വ്യക്തമാക്കുന്നു. അടുത്ത 100 ദിവസങ്ങള്‍ക്കുള്ളില്‍ അഞ്ചുവര്‍ഷത്തേക്കുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന അജണ്ട തയ്യാറാക്കണമെന്നും പ്രധാനമന്ത്രി നിര്‍ദേശിക്കുന്നു.
Discussion about this post