അഭിനേത്രി തനുശ്രീ ദത്തയുടെ ലൈംഗീക പീഡന പരാതിയില്‍ നടന് നാനാ പടേക്കാരിനെതിരെയുള്ള അന്വേഷണം മുംബൈ പോലീസ് അവസാനിപ്പിക്കുന്നു . പരാതിയില്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ തെളിയിക്കാന്‍ സ്ഥാപിക്കുന്ന തെളിവുകള്‍ കണ്ടെത്താന്‍ സാധിച്ചില്ല എന്ന് ചൂണ്ടിക്കാണിച്ചാണ് മുംബൈ പോലീസ് നീക്കം.
ഇത്രയും കാലമായിട്ടു അന്വേഷണം ഇവിടെയുമെത്തിയിട്ടില്ല എന്ന് ചൂണ്ടിക്കാട്ടി തനുശ്രീ പൊലീസിനെതിരെ രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തെളിവുകള്‍ കണ്ടെത്താന്‍ സാധിച്ചില്ല എന്നും അതിനാല്‍ മുന്നോട്ടു പോകുവാന്‍ സാധിക്കുകയില്ല എന്നും വ്യക്തമാക്കി പോലീസ് കോടതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
തന്നെ നാന പടേക്കാര് പത്ത് വര്‍ഷം മുന്‍പ് ഹോണ്‍ ഓക്കേ പ്ലീസ് എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ച് പീഡിപ്പിച്ചു എന്നായിരുന്നു തനുശ്രീ ആരോപിച്ചത്. ബോളിവുഡ് ലോകത്ത് മീ ടൂ ക്യാംപൈന് വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ച സംഭവമായിരുന്നു ഇത്. മുംബൈ പോലീസില്‍ നാനാ പടേക്കറിനെതിരെ രേഖാമൂലം പരാതി കൊടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആറു മാസം കഴിഞ്ഞിട്ടും താന്‍ നല്കിയ പരാതിയിന്മേല് യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല എന്ന് ആരോപിച്ച് തനുശ്രീ ദത്ത രംഗത്ത് വരികയായിരുന്നു.
Discussion about this post