അടിസ്ഥാന തൊഴിലാളി വര്‍ഗത്തിന്റെ പിന്തുണ പോലും ലഭിക്കാതെയാണ് സിപിഎമ്മിന് തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം സ്വീകരിക്കേണ്ടിവന്നതെന്ന് പാര്‍ട്ടി വിലയിരുത്തല്‍.
രാജ്യത്തെ വ്യവസായ കേന്ദ്രങ്ങളില്‍ പലയിടത്തും തൊഴിലാളികള്‍ ബിജെപിക്കാണ് വോട്ടു ചെയ്തതെന്ന് പാര്‍ട്ടി മുഖ മാസികയായ പീപ്പിള്‍സ് ഡെമോക്രസി മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.
തൊഴിലാളികള്‍ക്കിടയില്‍ വലിയ സ്വാധീനമാണ് ഇടതുപക്ഷത്തിന് ഉണ്ടായിരുന്നത്. ആ സ്വാധീനത്തില്‍ ഇടിവുണ്ടായി. തമിഴ്നാടും കേരളവും ഒഴികെയുള്ള ഇടങ്ങളില്‍ ഇതു പ്രകടമാണെന്ന് മുഖപ്രസംഗം പറയുന്നു.പശ്ചിമ ബംഗാളിലെയും ത്രിപുരയിലെയും ഒരളവുവരെ കേരളത്തിലെയും വോട്ടിങ് ശതമാനത്തില്‍ കുത്തനെ കുറവുണ്ടായി . പശ്ചിമ ബംഗാളിലും ത്രിപുരയിലും വ്യാപകമായ അക്രമത്തിന്റെ അന്തരീക്ഷത്തിലാണ് വോട്ടെടുപ്പു നടന്നത്. തെരഞ്ഞെടുപ്പു തിരിച്ചടിക്ക് അതു കാരണമായിട്ടുണ്ട്.
തൊഴിലാളികളെയും കര്‍ഷകരെയും കര്‍ഷകത്തൊഴിലാളികളെയും തിരിച്ചെത്തിക്കാന്‍ പ്രത്യേക ശ്രദ്ധ വേണമെന്നും അതീവ ഗൗരവത്തോടെയും എളിമയോടെയും വേണം നേതാക്കള്‍ ഇതു നടപ്പാക്കാനെന്നും നിര്‍ദേശിച്ചാണ് മുഖപ്രസംഗം അവസാനിക്കുന്നത്.
Discussion about this post