കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും തന്റെ ആതിഥേയത്വം സ്വീകരിച്ചിട്ടുണ്ടെന്ന് ഐപിഎല്‍ മുന്‍ ചെയര്മാന് ലളിത് മോദി. ട്വിറ്ററിലൂടെയാണ് മോദിയുടെ പുതുയ വെളിപ്പെടുത്തല്‍. ഇക്കാര്യത്തെക്കുറിച്ച് രാഹുലും റോബേര്‍ട്ട് വദ്രയും വിശദീകരണം നല്‍കണമെന്നും ലളിത് മോദി ട്വിറ്റര്‍ പോസ്റ്റില്‍ ആവശ്യപ്പെട്ടു.
എന്നാല്‍ ഗാന്ധി കുടുംബത്തിലെ ആരും ലളിത് മോദിയുടെ ആതിഥേയത്വം സ്വീകരിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.
നേരത്തെ പ്രിയങ്കാ ഗാന്ധിയുമായി താന്‍ കൂടിക്കാഴ്ച നടത്തുയിരുന്നുവെന്ന് ലളിത് മോദി വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ പ്രിയങ്കാ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ അസ്വാഭാവികമായി ഒന്നുമില്ല എന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രതികരണം . ഇതിനു പിന്നാലെയാണ് രാഹുലുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായുള്ള മോദിയുടെ വെളിപ്പെടുത്തല്‍.
Discussion about this post