ദേശീയപാതാ വികസനത്തിൽ കേരളത്തോട് വിവേചനമില്ലെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. കേരളത്തിന് ദേശീയപാത വികസനം വളരെ പ്രധാനപ്പെട്ടതാണ്. കേരളത്തെ മുൻഗണനാ പട്ടികയിൽ നിന്ന് നീക്കിയെന്ന വാർത്തകൾ തെറ്റാണ്. ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് ചില നിർദേശങ്ങൾ കേരളം മുന്നോട്ട് വെച്ചിട്ടുണ്ട്. ഇത് പരിഗണിക്കുമെന്നും ഗഡ്കരി പറഞ്ഞു.
നീതി ആയോഗ് യോഗത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ നിതിൻ ഗഡ്കരിയുമായി കൂടികാഴ്ച നടത്തിയിരുന്നു. കൂടികാഴ്ചയിലാണ് ദേശീയപാതാ വികസനം സംബന്ധിച്ച് നിതിൻ ഗഡ്കരി കേരളത്തിന് ഉറപ്പുകൾ നൽകിയത്.നേരത്തെ ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് കേരളത്തെ മുൻഗണന പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു
Discussion about this post