പ്രശസ്ത പിന്നണി ഗായിക ഗായത്രി ശ്രീകൃഷ്ണന് അന്തരിച്ചു.ദില്ലിയില്‍ വെച്ചായിരുന്നു അന്ത്യം,83 വയസായിരുന്നു.
കൊച്ചിയിലെ പള്ളുരുത്തിയില 1934 ല്‍ ജനനം. സംഗീതാഭ്യാസത്തിനു ശേഷം, കോഴിക്കോട് റേഡീയോ സ്റ്റേഷനിലെ സ്ഥിരം ഗായികയായിരുന്നു. 1956 ല്‍ , രാരിച്ചന്‍ എന്ന പൌരന് എന്ന സിനിമയിലെ ”തെക്കുന്നു നമ്മളൊരു ചക്കൊന്നു വാങ്ങി’ എന്ന ഗാനം പാടിയാണ് സിനിമയിലെത്തിയതെങ്കിലും, അതേസിനിമയിലെ ”നാഴിയുരുപ്പാലുകൊണ്ട് നാടാകെ കല്യാണം ”എന്ന ഗാനം കൂടുതല്‍ പ്രശസ്തമായി. ശാന്താ പി നായരുടെ കൂടെയാണ് ഈ ഗാനം പാടിയത്. പുല്ലാങ്കുഴല്‍ വിദ്വാനായിരുന്ന ശ്രീകൃഷ്ണനാണ് ഭര്‍ത്താവ്.
Discussion about this post