പാക്കിസ്ഥാന് എതിരായ ഇന്ത്യയുടെ വിജയം ആഘോഷമാക്കി രാജ്യം.ഷത്രു രാജ്യത്തിനെതിരെ മികച്ച വിജയം നേടിയതോടെ രാജ്യത്തിന്റെ വിവിധ നഗരങ്ങളിലും തെരുവുകളിലും ആവേശം പൊടിപൊടിക്കുകയാണ്. ദേശിയ പതാക ഏന്തിയും പടക്കം പൊട്ടിച്ചുമാണ് ഇന്ത്യയുടെ വിജയത്തെ ആരാധകര്‍ ഏറ്റെടുത്തത്. പാക്കിസ്ഥാനെതിരേ 89 റണ്‍സിനാണ് ഇന്ത്യ വിജയം നേടിയത്.
#IndiaVsPakistan: Celebrations in Kanpur after India's win over Pakistan. #CWC19 pic.twitter.com/uWHCQC6AWu
— ANI UP/Uttarakhand (@ANINewsUP) June 16, 2019
യുദ്ധം ജയിച്ച സന്തോഷമായിരുന്നു പല സ്ഥലങ്ങളിലും. സമീപകാല ആക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനൊപ്പം കളിക്കേണ്ട എന്ന അഭിപ്രായം ശക്തമായിരുന്നു. എന്നാല്‍ പാക്കിസ്ഥാനോട് കളിച്ച് ജയിക്കുകയാണ് വേണ്ടത് എന്നായിരുന്നു ഒരു വിഭാഗത്തിന്റെ വാദം. ഇതോടെയാണ് പാക്കിസ്ഥാനുമായി കളിക്കാനാവില്ലെന്ന ബിസിസിയുടെ തീരുമാനത്തില്‍ അയവു വന്നത്.
#IndiaVsPakistan: Celebrations at India Gate, Delhi, after India defeated Pakistan by 89 runs at Old Trafford, Manchester. #CWC19 pic.twitter.com/YmlIMngsY7
— ANI (@ANI) June 16, 2019
ലോകകപ്പ് മത്സരങ്ങള്‍ ആരംഭിച്ചതു മുതല്‍ രാജ്യം ഉറ്റുനോക്കിയിരുന്ന മത്സരമായിരുന്നു ഇത്. മത്സരത്തിന്റെ ടോസ് ഇടുന്നതിന് മുന്നേ തന്നെ ആവേശക്കൊടി ഉയര്‍ന്നു. സോഷ്യല്‍ മീഡിയയിലും ഇന്ത്യ പാക് മത്സരത്തിന്റെ ആവേശത്തിലായിരുന്നു. അതിനിടെ പാക്കിസ്ഥാന് പരസ്യത്തില്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ദ്ധമാനെ അധിക്ഷേപിച്ചത് വലിയ വിവാദങ്ങള്‍ക്ക് കാരണമായി.
Discussion about this post