റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസില്‍ കൊല്ലം മുന്‍ എംപിയും കോണ്‍ഗ്രസ് നേതാവുമായ എന്‍.പീതാബരകുറുപ്പ്,കോണ്‍ഗ്രസ് നേതാവ് എ.പി വിന്‍സെന്റ് എന്നിവര്‍ക്ക് കോടതി സമന്‍സ് അയച്ചു.പീതാംബരകുറുപ്പും വിന്‍സെന്റും എംപിയും എംഎല്‍എയും ആയിരിക്കവേയാണ് തട്ടിപ്പ് നടത്തിയത്.റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് 22.25 ലക്ഷം രൂപ തട്ടിയെന്നാണ് കേസ്.
മകന് റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത്, കോണ്‍ഗ്രസ് നേതാക്കള്‍ വഞ്ചിച്ചെന്ന് നെല്ലിക്കുന്ന് മണ്ടകന്‍ വീട്ടില്‍ ഷാജനാണ് തൃശൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മുമ്പാകെ കേസ് നല്‍കിയത്. പൊലീസില്‍ പരാതി നല്‍കിയിട്ടും കാര്യമായ അന്വേഷണം നടത്താത്തതിരുന്നതിനെ തുടര്‍ന്നാണ് ഇദ്ദേഹം കോടതിയെ സമീപിച്ചത്. കോടതി കേസ് ഫയലില്‍ സ്വീകരിച്ചു. തുടര്‍ന്നാണ് പ്രതിപ്പട്ടികയിലുള്ളവരോട് തിങ്കളാഴ്ച കോടതിയില്‍ ഹാജരാവാന്‍ സമന്‍സ് അയച്ചത്.
കെപിസിസി മുന്‍ വൈസ് പ്രസിഡന്റ് എന്‍ പീതാംബരക്കുറുപ്പ്, കെപിസിസി അംഗം എം പി വിന്‍സെന്റ്, കോണ്‍ഗ്രസ് പ്രവര്ത്തകന് ഷിബു ടി ബാലന്, ഭാര്യ ദീപ ഷിബു, മകള്‍ സായ്കൃഷ്ണ, ജയ്മല്‍കുമാര്‍ എന്നിവരെ പ്രതികളാക്കിയാണ് കേസ്. ഷിബു ടി ബാലനാണ് ഒന്നാംപ്രതി. ഇയാള്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി ബോഡി ബില്‍ഡിങ് ചാമ്പ്യന്‍ സനീഷിന് സ്പോര്‍ട്സ് ക്വോട്ടയില്‍ ജോലി വാഗ്ദാനം ചെയ്ത് 22.25 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് കേസ്.
കൊല്ലം എംപിയായും റെയില്‍വേ ബോര്‍ഡ് അംഗവുമായിരുന്ന പീതാംബരകുറുപ്പ് വഴി ജോലി ശരിയാക്കി തരാമെന്ന് വാഗ്ദാനം ചെയ്താണ് പണം തട്ടിയത്.എംഎല്‍എ ക്വാട്ടേഴ്സില്‍ താമസിപ്പിച്ച് എംപി വിന്‍സന്റിനെ നേരിട്ടും പൂതാംബരകുറുപ്പിനെ നേരില്‍ കണ്ടും ഇക്കാര്യം ഉറപ്പിച്ചു.4 ഗഡുക്കളായി 25 ലക്ഷം രൂപ നല്‍കണമെന്നും ജോലി ലഭിച്ചാല്‍ റെയില്‍വേയില്‍ നിന്നും വായ്പ ശരിയാക്കാമെന്നും പീതാംബരകുറുപ്പ് നിര്‍ദേശിച്ചതായി ഹര്‍ജിയില്‍ പറുയുന്നു.
Discussion about this post