മാവോയിസ്റ്റ് ഭീഷണി നേരിടുന്ന ജില്ലകളിലെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനാണ് ചീഫ് സെക്രട്ടറി ടോം തോമസിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നത്. വടക്കന്‍ കേരളത്തിലെ അഞ്ച് ജില്ലകളാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. മലപ്പുറം കളക്ട്രേറ്റ് ഹാളിലായിരുന്നു യോഗം
ഡിജിപി ലോക്നാഥ് ബഹ്റ, അഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ഉത്തര മേഖല ഐജി അശോക് യാദവ്, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നിവിടങ്ങളിലെ ജില്ലാകലക്ടര്‍മാര്‍, ജില്ലാ പൊലീസ് മേധാവിമാര്‍ എന്നിവരും ഐ.ടി.ഡി.പി, വനം, സാമൂഹിക നീതി, പഞ്ചായത്ത് തുടങ്ങിയ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്മാരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
Discussion about this post