ബൈക്കപകടത്തില്‍പ്പെട്ട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച യുവാവിന് പണം അടയ്ക്കാത്തതിന്റെ പേരില്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് മരണം. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. തലയ്ക്ക് കാര്യമായ പരിക്കേറ്റ കുരീപ്പുഴ സ്വദേശി അജിത് കൃഷ്ണനെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിയ്ക്കുകയായിരുന്നു. എന്നാല്‍ പണം അടയ്ക്കാത്തതിന്റെ പേരില്‍ അധികൃതര്‍ ചികിത്സ നിഷേധിക്കുകയായിരുന്നു.
കുരീപ്പുഴയില്‍ നിന്നും കൊല്ലത്തേക്ക് വരികയായിരുന്ന അജിത്തിന്റെ ബൈക്കില്‍ പിന്നില്‍ നിന്നും മറ്റൊരു ബൈക്ക് ഇടിച്ചായിരുന്നു അപകടം. എന്നാല്‍ പണം അടയ്ക്കാതെ സി.ടി സ്കാന്‍ നടത്താന്‍ സാധിക്കില്ലെന്ന് ആശുപത്രി അധികൃതര്‍ നിലപാട് എടുത്തതോടെ ബന്ധുക്കള്‍ വരുന്നതിനായി എടുത്ത സമയത്തോളം ചികിത്സ ഒന്നും ലഭിക്കാതെ ആശുപത്രിയില്‍ കിടന്നു. പിന്നെ ബന്ധുക്കളെത്തി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന് രക്ഷിക്കാനായില്ല .
Discussion about this post