കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി. അപകടത്തില്‍ റണ്‍വേയിലെ സിഗ്നല്‍ ലൈറ്റുകള്‍ തകര്‍ന്നു. അബുദാബിയില്‍ നിന്നുമെത്തിയ കാലിക്കറ്റ് അബുദാബി ഇത്തിഹാദ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.
ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. വിമാനത്തിന്റെ ടയറിന് കേടുപാടുകള്‍ സംഭവിച്ചെങ്കിലും തലനാരിഴയ്ക്കാണ് വലിയൊരു അപകടം ഒഴിവായത്.
Discussion about this post