എറണാകുളം മഹാരാജാസ് കോളേജിൽ കൊല്ലപ്പെട്ട അഭിമന്യുവിന്റെ ജീവിതത്തെ ആസ്പദമാക്കി തയ്യാറാക്കിയ ‘നാൻ പെറ്റ മകൻ’ എന്ന ചിത്രത്തെ പുകഴ്ത്തി വൈദ്യുതി മന്ത്രി എം എം മണിയുടെ ഫേസ്ബുക്ക് പോസ്റ്റ്. അഭിമന്യുവിന്റെ കഥ പറയുന്ന ചിത്രം ഹൃദയസ്പർശിയാണെന്നും എല്ലാവരും കണ്ടിരിക്കേണ്ട ചിത്രമാണിതെന്നുമായിരുന്നു മണി ഫേസ്ബുക്കിൽ കുറിച്ചത്.
എന്നാൽ പോസ്റ്റിന് താഴെ അഭിമന്യുവിന്റെ കൊലപാതകം സംബന്ധിച്ച കേസന്വേഷണം എവിടെവരെയെത്തി എന്ന കമന്റുമായി അമ്മാവൻ രംഗത്തെത്തി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്ണരൂപം ചുവടെ:
എറണാകുളം മഹാരാജാസ് കോളേജിൽ രക്തസാക്ഷിത്വം വരിച്ച അഭിമന്യുവിന്റെ കഥ പറയുന്ന നാൻ പെറ്റ മകൻ എന്ന സിനിമ ഇപ്പോൾ തിയേറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുകയാണല്ലോ. ഈ സിനിമ ഞാൻ കണ്ടിരുന്നു. അഭിമന്യുവിനേയും അവന്റെ നാടിനേയും കോളേജിനെയുമൊക്കെ നന്നായി ചിത്രീകരിച്ചിട്ടുണ്ട് ഈ സിനിമയിൽ. എത്രത്തോളം നന്മ നിറഞ്ഞവനും ഏവരുടേയും പ്രിയങ്കരനുമായിരുന്നു അഭിമന്യുവെന്ന് ചിത്രം നമ്മെ ഓർമ്മിക്കുന്നു. അവൻ സ്വപ്നം കണ്ടതുപോലെ തന്നെ വർഗ്ഗീയതയെ ഇല്ലാതാക്കാനും മനുഷ്യ സ്നേഹത്തെ ഉയർത്തിപ്പിടിക്കാനും ഈ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്. ഹൃദയസ്പർശിയാണ് ഈ സിനിമ. എല്ലാവർക്കും ഉറപ്പായും ഇഷ്ടപ്പെടുന്ന
നല്ല ഒരു കുടുംബചിത്രം കൂടിയാണ് ‘നാൻ പെറ്റ മകൻ’
എല്ലാവരും കുംടുംബത്തോടൊപ്പം ഈ സിനിമ തിയേറ്ററിൽ പോയി കണ്ട് വിജയിപ്പിക്കണം.
https://www.facebook.com/mmmani.mundackal/photos/a.945016902284993/2278170968969573/?type=3&__xts__%5B0%5D=68.ARATU21beXgkzTd-0_W_aUWCr7iME-tL1n_6RTWOhjJRTT-_2d-gNpDf9YjOkfyopNef24lmbrdzZ-cLTkjY_F2dth04ZTzF9vH92te9M1ShUgxNIy6D4V4VNvWCICPbb6ttD6qn_ts-nvPoz_DXqDSHmaWwpR3049d2n62C5drmYd0Ho6EudDjauPNrvOtRaAoAG126nKe3osM0ranBx5HZq3VowZ5AXP2OyT7hFUlGLawAPy7aV72sfKjjeiJ2ywO1xB9vwtdOnr50RNwynhII9Hhg_BK9VCJsLuYJ_awEI-N9vKaAG3zRoEts9AngixtZ3eG9cF2pDZCGX9n8ID9cdg&__tn__=-R
അഭിമന്യു എത്രത്തോളം നന്മ നിറഞ്ഞവനായിരുന്നുവെന്ന് ചിത്രം ഓർമ്മിക്കുന്നു. അവൻ സ്വപ്നം കണ്ടതുപോലെ തന്നെ വർഗീയതയെ ഇല്ലാതാക്കാനും മനുഷ്യ സ്നേഹത്തെ ഉയർത്തിപ്പിടിക്കാനും ചിത്രത്തിന് കഴിഞ്ഞിട്ടുണ്ടെന്നും എല്ലാവരും കുംടുംബത്തോടൊപ്പം സിനിമ തിയേറ്ററിൽ പോയി കണ്ട് വിജയിപ്പിക്കണമെന്നും മണി കുറിച്ചു. ഇതിന് താഴെയാണ് അഭിമന്യുവിന്റെ അമ്മാവൻ ലോകൻ കമന്റിട്ടത്.
Discussion about this post