ചാലക്കുടി: തൃശ്ശൂര്‍ ജില്ലയിലെ അതിരപ്പള്ളി വാഴച്ചാലിലെ അടിച്ചിരിതൊട്ടി ആദിവാസി ഊരില്‍ ശൈശവ വിവാഹം റിപ്പോര്‍ട്ട് ചെയ്തു. പതിനാലുവയസുള്ള പെണ്‍കുട്ടിയെ പതിനാറുകാരനാണ് വിവാഹം ചെയ്തത്. ചാലക്കുടിയിലെ സ്കൂളില്‍ എട്ടാംക്ലാസില്‍ പഠിച്ചിരുന്ന പെണ്‍കുട്ടി ക്ലാസില്‍ വരാത്തത് സംബന്ധിച്ചുള്ള അന്വേഷണമാണ് ശൈശവവിവാഹത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരാന്‍ കാരണമായത്. ഊരിലെ ആചാരപ്രകാരമായിരുന്നു വിവാഹം.
എട്ടാംക്ലാസില്‍ നിന്ന് ഒമ്പതാം ക്ലാസിലെത്തിയ പെണ്‍കുട്ടി ഈ അദ്ധ്യയനവര്‍ഷം ക്ലാസിലെത്തിയിരുന്നില്ല. ട്രൈബല്‍ ഹോസ്റ്റലില്‍ താമസിച്ചു പഠിച്ചിരുന്ന പെണ്‍കുട്ടിയുടെ വിവാഹം കഴിഞ്ഞവിവരം ഹോസ്റ്റല്‍ അധികൃതര്‍ക്കും അറിയില്ല. സാധാരണയായി ആദിവാസി വിഭാഗത്തിലെ കുട്ടികള്‍ അവധിക്ക് വീടുകളിലേക്ക് പോയാല്‍ ദിവസങ്ങള്‍ കഴിഞ്ഞാണ് മടങ്ങിയെത്താറുള്ളത്. ഇതിനാലാണ് പെണ്‍കുട്ടി ക്ലാസില്‍ വരാത്തത് സംബന്ധിച്ച് ആദ്യമേ അന്വേഷണം നടത്താതിരുന്ന്.
മാസങ്ങള്‍ക്ക് മുമ്പ് പെണ്‍കുട്ടിയുടെ മാതാവ് മരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിവാഹം നടന്നത്.
Discussion about this post