വിദേശകാര്യമന്ത്രി എസ് ജയശങ്കറും അമേരിക്കൻ വിദേശ കാര്യ സെക്രട്ടറി മൈക്ക് പോംപേയും ചർച്ച നടത്തി. ഇറാന് മേൽ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം, വ്യാപാര മേഖലയിലെ പ്രതികൂല സാഹചര്യം എന്നീ വിഷയങ്ങൾ ചർച്ച ചെയ്തു. ഇന്ത്യയുമായുളള വ്യാപാര തർക്കങ്ങൾ രമ്യമായി പരിഹരിക്കുമെന്ന് പോംപേ പറഞ്ഞു.ഇന്ത്യയ്ക്ക് ഒപ്പം നിലപാട് സ്വീകരിച്ച അമേരിക്കയുടെ നയം എസ് ജയശങ്കർ സ്വാഗതം ചെയ്തു.
നിരവധി രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് ബന്ധമുണ്ടെന്നും അവയിൽ പലതും എപ്പോഴും നിലനിൽക്കുന്നവയുമാണെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം എസ്.ജയശങ്കർ പറഞ്ഞു. 7 ലോക് കല്യാൺ മാർഗിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടിരുന്നു.ആഗോള ഭീകര വാദം, അമേരിക്കയുടെ പുതിയ വിസ നയം,റഷ്യൻ ആയുധ കരാർ എന്നിവ ഇരുവരും ചർച്ച ചെയ്തു. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി. പാക് ഭീകരവാദവും, ഗൾഫ് മേഖലയിലെ യുദ്ധ സമാനമായ സാഹചര്യവും ചർച്ച ചെയ്തു.
ജപ്പാനിലെ ഒസാക്കയിൽ നടക്കുന്ന ജി-20 ഉച്ചക്കോടിയിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ്പ്രധാനമന്ത്രി നരേന്ദ്രമോദിയും കൂടിക്കാഴ്ച നടത്തും. ഇതിനു മുന്നോടിയായാണ് പോംപേ ഇന്ത്യയിലെത്തിയത്.
Discussion about this post