ഉത്തര്‍പ്രദേശില്‍ യോടി ആദിത്യനാഥ് സര്‍ക്കാര്‍ നടപ്പാക്കിയ ആന്റി റോമിയോ സ്ക്വാഡിനെ പിന്തുണച്ച് ബിജെപി എം.പി മനോജ് തിവാരി. ആന്റി റോമിയോ സ്ക്വാഡ് വളരെ നല്ലത് ആണെന്നും അവ ഡല്‍ഹിയില്‍ ആരംഭിക്കണം എന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനായി ഇത് ഉപകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന ബിജെപി പ്രവര്‍ത്തക സമിതി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട സംവിധാനമായതിനാല്‍ ആന്റി റോമിയോ സ്ക്വാഡ് എന്ന ആശയം സ്വഗതര്ഹാമാണ്. ഡല്‍ഹിയിലും ഇത് ആരംഭിക്കണം എന്നാണ് എന്റെ അഭിപ്രായം. ‘ മനോജ് തിവാരി പറഞ്ഞു.
ഡല്‍ഹിയിലെ ജനങ്ങള്‍ ഞങ്ങളില്‍ നൂറ് ശതമാനം വിശ്വാസം അര്‍പ്പിചിരിക്കുന്നു എന്നതിന്റെ തെളിവാണ് ലോകസഭാ തെരഞ്ഞെടുപ്പിലെ വിജയം. ഡല്‍ഹിയെ സംബന്ധിച്ച് നടപ്പിലാക്കേണ്ട പദ്ധതികളെക്കുറിച്ച് വ്യക്തമായ ധാരണ ഞങ്ങള്‍ക്കുണ്ട്. പ്രധാനമായും ഡല്‍ഹി നേരിടുന്ന രണ്ട് വെല്ലുവിളികള്‍ ജലക്ഷാമവും , മലിനീകരണവുമാണ്. യമുനാ നദിയുണ്ടായിട്ടും എങ്ങനെയാണ് ജലദൗര്ലഭ്യമുണ്ടാകുന്നതെന്ന് മനസിലാകുന്നില്ല. ഇതിന് ഉത്തരവാദി ഡല്‍ഹി സര്‍ക്കാര്‍ ആണെന്നും അദ്ദേഹം ആരോപിച്ചു.
മലിനീകരണമില്ലാത്ത ഡല്‍ഹിയാണ് ബിജെപിയുടെ പ്രധാന ലക്ഷ്യം. അതിനായി ഗതാഗത സംവിധാനം കൂടുതല്‍ മെച്ചപ്പെടുത്തും. ഡല്‍ഹി മെട്രോയുടെ നാലാംഘട്ടം പൂര്‍ത്തിയാക്കാന്‍ തയ്യാറാകാത്ത മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ 80 കോടിരൂപയുടെ നഷ്ടമാണുണ്ടാക്കിയത്. മനോജ് തീവാരി പറഞ്ഞു.
Discussion about this post