കാണ്‍പുര്‍: സമാജ്വാദി പാര്‍ട്ടി നേതാവിന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭ കേന്ദ്രത്തില്‍ പോലിസ് റെയ്ഡ്. ഒമ്പതു സ്ത്രീകള്‍ അടക്കം 15 പേരെ അറസ്റ്റ് ചെയ്തു. കല്യാണ്‍പുര്‍ നഗരത്തിലാണു സമാജ്വാദി വ്യാപാര്‍ സഭ ജനറല്‍ സെക്രട്ടറിയായ ദീപക് ഗുപ്തയുടെ പെണ്‍വാണിഭ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്.
വെസ്റ്റ് ബംഗാള്‍, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍നിന്നുള്ള പെണ്‍കുട്ടികളാണു സംഘത്തിലുണ്ടായിരുന്നത്. ദീപക് ഗുപ്തയെ അറസ്റ്റ് ചെയ്യാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഇയാള്‍ക്കുള്ള തിരച്ചില്‍ നടക്കുകയാണെന്ന് പോലിസ് പറഞ്ഞു
Discussion about this post