കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും കോൺഗ്രസ് മുഖ്യമന്ത്രിമാരും തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തും. വൈകീട്ട് 3.30 ന് രാഹുലിന്റെ വസതിയിലാണ് യോഗം ചേരുക. കോൺഗ്രസിന്റെ ഭരണം നിലനിൽക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് യോഗത്തിൽ പങ്കെടുക്കുന്നത്.
കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവയ്ക്കുമെന്ന രാഹുൽ ഗാന്ധിയുടെ ഉറച്ച തീരുമാനത്തിന് പിന്നാലെ വരുന്ന യോഗം ഏറെ പ്രധാന്യമർഹിക്കുന്നു. നേതാക്കളുടെ കൂട്ടരാജിയും പാർട്ടിയിൽ ആശങ്ക കൂട്ടിയിട്ടുണ്ട്. തോൽവി ചർച്ച ചെയ്യാൻ ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതിയിൽ വളരെ രൂക്ഷമായി മധ്യ പ്രദേശ് മുഖ്യമന്ത്രിയെ വിമർശിച്ചിരുന്നു. അദ്ദേഹം ഒഴിയാൻ സന്നദ്ധത അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ ആണ് രാഹുൽ ഗാന്ധി യോഗം വിളിച്ചിരിക്കുന്നത്.
Discussion about this post