ജമ്മു കാശ്മീരിൽ രാഷ്ട്ര പതി ഭരണം ആറ് മാസം കൂടി നീട്ടാനുളള പ്രമേയം തിങ്കളാഴ്ച രാജ്യസഭയിൽ അവതരിപ്പിക്കും . കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് പ്രമേയം അവതരിപ്പിക്കുന്നത്. ഇതിനൊപ്പം ജമ്മുകാശ്മീർ സംവരണ ബില്ലും രാജ്യസഭയിൽ കൊണ്ടു വരും. രാജ്യസഭയിൽ വലിയൊരു പ്രതിഷേധം ഉണ്ടാകുമെന്നാണ് റിപ്പോർട്ടാണ്.
കാശ്മീർ സംവരണ ബില്ലിന്റെ പ്രമേയം വെളളിയാഴ്ച ലോക്സഭ പാസാക്കിയിരുന്നു. അധ്യാപക നിയമനത്തിലെ സംവരണത്തിന് പഠന വകുപ്പുകളെ ഒരു യൂണിറ്റാക്കി പരിഗണിക്കണമെന്ന അലഹബാദ് ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ സർവകലാശാല അധ്യാപക നിയമന സംവരണ ബില്ല് ലോക്സഭയിൽ അവതരിപ്പിക്കും. വിധി മറികടക്കാനുളള ബില്ലായിരിക്കും സർക്കാർ കൊണ്ടു വരിക.
Discussion about this post