മോദി സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങളുമായി നോബേല്‍ സമ്മാന ജേതാവ് അമര്‍ത്യാ സെന്‍. നളന്ദ സര്‍വ്വകലാശാലയുടെ ചാന്‍സിലര്‍ പദവിയില്‍ നിന്നും താന്‍ പുറത്താക്കപ്പെടുകയായിരുന്നു എന്നാണ് അമര്‍ത്യാ സെനിന്റെ ആരോപണം.ന്യായോര്‍ക്ക് റിവ്യൂ ഓഫ് ബുക്‌സിന്റെ ആഗസ്റ്റ് പതിപ്പിലെ ലേഖനത്തിലാണ് അമര്‍ത്യ സെന്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തു വന്നിരിക്കുന്നത്. സര്‍വ്വകലാശായയില്‍ നിന്നും താന്‍ പുറത്തായത് ഒറ്റപ്പെട്ട സംഭവമല്ല എന്നും പഠന കേന്ദ്രങ്ങളുടെ നിയന്ത്രണം കൈയ്യടക്കാനുള്ള മോദി സര്‍ക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഇതെന്നും അദ്ദേഹം ആരോപിക്കുന്നു.
പാഠശാലകളുടെ പ്രവര്‍ത്തനത്തില്‍ സര്‍ക്കാര്‍ അതിരുകവിഞ്ഞ ഇടപെടലുകളാണ് നടത്തുന്നത്. സമ്പദ് വ്യവസ്ഥ മോശമായിക്കൊണ്ടിരിക്കുന്നു. ആരോഗ്യ മേഖലയ്ക്കും വിദ്യാഭ്യാസ മേഖലയ്ക്കുമായുള്ള ബജറ്റ് നീക്കിയിരുപ്പ് കുത്തനെ താഴ്ന്നു. വിദ്യാഭ്യാസവും ആരോഗ്യവുമില്ലാത്ത തൊഴിലാളികളാണ് രാജ്യത്തുള്ളതെങ്കില്‍ വ്യാവസായിക പുരോഗതി കൈവരിക്കാന്‍ ഇന്ത്യയ്ക്കാകില്ല എന്നും അദ്ദേഹം പറയുന്നു.
നളന്ദ സര്‍വ്വകലാശാലയില്‍ നിന്നും താന്‍ പുറത്താക്കപ്പെടുകയായിരുന്നു.ചില അംഗങ്ങള്‍ എനിക്കു വേണ്ടി വാദിച്ചെങ്കിലും ഒഴിഞ്ഞുമാറാന്‍ താന്‍ തയ്യാറാകുകയായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിനു ഔദ്യോഗിക സ്ഥാനമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇതു തന്നെയാണ് അവസ്ഥ. മാനവ വിഭവ ശേഷി വകുപ്പു മാത്രമല്ല കേന്ദ്ര സര്‍ക്കാര്‍ മുഴുവനായി ഇതില്‍ ഉത്തരവാദികളാണ് എന്നും അദ്ദേഹം പറഞ്ഞു.
പൊതു സേവന മേഖല വിജയകരമായാലേ വാണിജ്യ മേഖല യ്ക്ക് നേട്ടമുണ്ടാകൂ എന്ന് മനസ്സിലാക്കുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടു. രാജ്യത്തെ വിദ്യാഭ്യാസ സ്വാതന്ത്ര്യം ഭീഷണി നേരിടുകയാണ് എന്നും അമര്‍ത്യാ സെന്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post