സ്പോര്‍ട്സ് താരങ്ങളുടെ ബയോപിക് സിനിമകള്‍ വെള്ളിത്തിരയിലെത്തുന്നത് പുതുമയൊന്നുമല്ല.മേരി കോമിന്റെ ജീവിത കഥ തന്നെ മികച്ച ഉദാഹരണം.മേരി കോമായി പ്രിയങ്ക ചോപ്ര മികച്ച പ്രകടനം കാഴ്ച വെച്ചത് പ്രേഷകര്‍ മറക്കാനിടയില്ല.അതു പോലെ സൈന നെഹ് വാളിന്റെ ജീവിത കഥ പറയുന്ന സിനിമയുടെ ചിത്രീകരണവും പുരോഗമിക്കുകയാണ്.
ഇപ്പോഴിതാ ഇന്ത്യന്‍ ക്രിക്കറ്റ് താരം മിതാലി രാജിന്റെ ജീവിതവും സിനിമയാകാന്‍ പോകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.തപ്സിയാണ് മിതാലിയായി ആരാധകരിലേക്കെത്തുന്നത്.ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ട്.
രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ വനിതാ താരമാണ് മിതാലി രാജ്. വനിതാ ഏകദിന ക്രിക്കറ്റില്‍ 6,000 റണ്‍സ് പിന്നിട്ട ഏകതാരവുമാണ് മിതാലി രാജ്. ഏകദിന ക്രിക്കറ്റില്‍ തുടര്‍ച്ചയായി ഏഴ് അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്. വനിതാ ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയ താരവുമാണ്. രണ്ട് ലോകകപ്പ് ഫൈനലുകളില്‍ ടീം ഇന്ത്യയെ നയിച്ച ഒരേയൊരു താരവുമാണ് മിതാലി. 200 രാജ്യാന്തര ഏകദിന മത്സരങ്ങളില്‍ പങ്കെടുത്ത ഏക വനിതാ താരവുമാണ് മിതാലി.
Discussion about this post