ഡർഹാം: ലോകകപ്പ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിനെതിരെ ന്യൂസിലാൻഡിന് 306 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ആതിഥേയർ ഓപ്പണിംഗ് ബാറ്റ്സ്മാൻ ബെയർസ്റ്റോയുടെ സെഞ്ചുറിയുടെ മികവിൽ നിശ്ചിത 50 ഓവറിൽ 8 വിക്കറ്റിന് 305 റൺസെടുത്തു.
ജാസൺ റോയ്- ജോണി ബെയർസ്റ്റോ ഓപ്പണിംഗ് സഖ്യം 19 ഓവറിൽ 123 റൺസ് ചേർത്തു. ബെയർസ്റ്റോ 106ഉം റോയ് 61ഉം റൺസെടുത്ത് പുറത്തായി. നായകൻ ഒയിൻ മോർഗൻ 42 റൺസ് നേടി.
ന്യൂസിലാൻഡിനായി ജയിംസ് നീഷാം, മാറ്റ് ഹെൻറി, ട്രെന്റ് ബോൾട്ട് തുടങ്ങിയവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ടിം സൗത്തിയും മിച്ചൽ സാന്റ്നറും ഓരോ വിക്കറ്റ് നേടി.
Discussion about this post