പാഠപുസ്തക വിതരണം വൈകിയ സാഹചര്യത്തില്‍ സംസ്ഥാനത്തെ ഓണപ്പരീക്ഷകള്‍ ഓണത്തിനു ശേഷമേ നടത്തു. ഇതു സംബന്ധിച്ച വിദ്യാഭ്യാസ ഗുണനിലവാര സമിതിയുടെ ശുപാര്‍ശ പരിഗണിച്ചാണ് തീരുമാനം. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് തീരുമാനമെടുത്തത്. സെപ്തംബര്‍ അഴു മുതല്‍ പതിനഞ്ചു വരെയാണ് പരീക്ഷ നടത്തുന്നത്.
പാഠപുസ്തകങ്ങളുടെ അച്ചടി ഈ മാസം പതിനെട്ടിനകം പൂര്‍ത്തിയാക്കുമെന്ന് കെബിപിഎസ് ഉറപ്പു നല്കി. ഇരുപതിനു തന്നെ വിതരണം ആരംഭിക്കുമെന്നും ഉറപ്പു നല്‍കിയിട്ടുണ്ട്.
Discussion about this post