നെടുങ്കണ്ടം: ഹരിത ഫിനാൻസിന്റെ യഥാർത്ഥ ഉടമ മലപ്പുറം സ്വദേശിയായ നാസറാണെന്ന് തട്ടിപ്പു കേസിൽ പ്രതി ചേർക്കപ്പെട്ട മഞ്ജു. രാജ്കുമാർ നാസറിന്റെ ബിനാമിയാണെന്നും മഞ്ജു പറഞ്ഞു.
തന്നെയും പൊലീസുകാരി മർദ്ദിച്ചതായും സ്വകാര്യ മാദ്ധ്യമത്തിന് മുന്നിൽ മഞ്ജു വെളിപ്പെടുത്തി. കസ്റ്റഡിയിലെടുത്ത ശേഷം രാജ്കുമാർ ക്ഷീണിതനായിരുന്നു. എസ് ഐ ഉൾപ്പെടെയുള്ള പൊലീസുകാർ രാജ്കുമാറിനെ മർദ്ദിച്ചു. പൊലീസിനോടൊപ്പം വാഗമണിൽ പോയി വന്ന ശേഷം രാജ്കുമാർ കൂടുതൽ ക്ഷീണിതനായിരുന്നു. രാജ്കുമാറിനെ പൊലീസിന് കൈമാറിയത് പൂർണ്ണ ആരോഗ്യത്തോടെയായിരുന്നെന്നും മഞ്ജു പറഞ്ഞു.
നാട്ടുകാർ രാജ്കുമാറിനെ ക്രൂരമായി മർദ്ദിച്ചിട്ടില്ലെന്നും മഞ്ജു വെളിപ്പെടുത്തി.
Discussion about this post